ജലസുരക്ഷയുടെ അഭാവം കുടിയേറ്റത്തിനും കാരണമാകുന്നു. ആഗോള കുടിയേറ്റത്തിന്റെ 10 ശതമാനമെങ്കിലും ജല സമ്മര്‍ദവുമായി ബന്ധപ്പെട്ടിരിക്കുന്നു. ചിലയിടത്ത് വേനല്ക്കാലത്തു മാത്രമാണ് കുടിവെള്ള പ്രശ്നം രൂക്ഷണാകുന്നതെങ്കില്, മറ്റു ചില മേഖലകളില്‍ വര്‍ഷം മുഴുവന്‍ ഇതേ അവസ്ഥ നിലനില്ക്കുന്നു.
ദരിദ്ര രാജ്യങ്ങളില്‍ ശുദ്ധമായ കുടിവെള്ളവും പൊതു ശുചിത്വവും ഉറപ്പുവരുത്താനാവശ്യമായ പദ്ധതികള്‍ക്ക് 11,400 കോടി ഡോളര്‍ ചെലവ് വരുമെന്ന് യുനെസ്കോയുടെ അനുബന്ധ സ്ഥാപനമായ വാട്ടര്‍ ജസ്ററിസ് ഹബ് പ്രതിനിധി ക്വെന്റിന്‍ ഗ്രാഫ്റ്റ് പറഞ്ഞു.

Comments: